നാളെ മുതൽ പഴംപൊരിക്ക് വില കുറയും; GST പരിഷ്‌ക്കരണം വടയ്ക്കും കൊഴുക്കട്ടക്കും പോലും ബാധകം

രാജ്യത്ത് പുതുതായി നടപ്പിലാക്കാൻ പോകുന്ന ജി എസ് ടി പരിഷ്കരണം പരമ്പരാഗത ലഘു ഭക്ഷണങ്ങളുടെ വിലയിൽ കുറവു വരുത്തും. പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയവയുടെ വില കുറയുമെന്നാണ് പ്രതീക്ഷ. നികുതി ഘടന രണ്ടു സ്ലാബ് മാത്രമായി വെട്ടിക്കുറച്ച് നടപ്പാക്കുന്ന പരിഷ്‌കരണത്തെ തുടർന്ന് ചായക്കടികളുടെ ജി എസ് ടി 18 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമായി കുറയും. ഇതിനെ തുടർന്ന് ചെറുകടികളുടെ വിലയില്‍ പത്തുശതമാനത്തിന്റെ കുറവാണ് ഉണ്ടാവുക. ഏകദേശം 10 രൂപ വിലയുള്ള പഴംപൊരിക്ക് 1 രൂപ കുറയും.
Also Read : കാറുകൾക്ക് ഒരുലക്ഷം, ടിവിയ്ക്കും എസിയ്ക്കും പതിനായിരം; ജിഎസ്ടി ഇളവിൽ വൻ ലാഭം
5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജി എസ് ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള കേന്ദ്രശുപാര്‍ശ ജി എസ് ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് പരിഷ്‌കരണത്തിന് വഴിതുറന്നത്. അക്കൂട്ടത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ചെറുകടികൾ അഞ്ചു ശതമാനം സ്ലാബിലേക്കാണ് മാറുന്നത്. മുമ്പ് 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന മിക്‌സ്ചര്‍, വേഫറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വിലയും കുറയും. ഇവയെയും അഞ്ചു ശതമാനം സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here