പീഡന പരാതി മുക്കിയ മെത്രാനെതിരെ കേസ്; നഷ്ടപരിഹാരം കൊടുത്ത് രൂപതകളെല്ലാം മുടിഞ്ഞു

അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സില്‍ (New Orleans) കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കത്തോലിക്ക സഭയിലെ വികാരിമാരുടെയും (Priests) ശെമ്മാശന്മാരുടേയും (decons) പരാതികളും മറ്റും മറച്ചുവെച്ച ആര്‍ച്ച് ബിഷപ്പിനെതിരെ കേസ്. ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി ഐമോണ്ട്(Gregory Aymond ) നേരിട്ട് ഇടപെട്ടാണ് വൈദികരുടെ പീഡന കഥകള്‍ മൂടി വെച്ചതെന്നാണ് ഈ മാസം 24 ന് ഫയല്‍ ചെയ്ത കേസില്‍ ആരോപിച്ചിട്ടുളളത്.

അമേരിക്കയിലെ കത്തോലിക്ക സഭയുടെ ഒട്ടുമിക്ക അതിരൂപതകളും രൂപതകളും കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ നഷ്ടപരിഹാരം കൊടുത്ത് കുത്തുപാള എടുത്തിരിക്കയാണ്. രണ്ട് മാസം കഴിഞ്ഞ് വിരമിക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ റിട്ടയര്‍മെന്റ് ബെനിഫിറ്റുകള്‍ തടഞ്ഞുവെക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

ALSO READ : ലൈംഗിക ആരോപണത്തില്‍പ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മലയാളി ബിഷപ്പ് രാജിവെച്ചു; പരാതി ഉന്നയിച്ചതില്‍ വനിത ബിഷപ്പും

നിലവില്‍ ഇരകളല്ല ആര്‍ച്ച് ബിഷപ്പിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മറിച്ച് അതിരൂപതയ്ക്ക് ബോണ്ട് നല്‍കിയ കമ്പനിയും അവരുടെ നിക്ഷേപകരുമാണ് മെത്രാനെതിരായി പരാതി നല്‍കിയത്. 2017ല്‍ ആര്‍ജന്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ട്രസ്റ്റ് (Argent Institutional Trust ) 41 മില്യണ്‍ ഡോളറാണ് ന്യൂ ഓര്‍ലിയന്‍സിലെ സഭയ്ക്ക് നല്‍കിയത്. എന്നാല്‍ ഈ വാദങ്ങള്‍ പാടെ നിഷേധിക്കയാണ് സഭാ വൃത്തങ്ങള്‍. യാതൊരു അടിസ്ഥാനമില്ലാത്തതും കേട്ടുകേഴ്വിയുടേയും അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് സഭ വക്താവ് പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി ഐമോണ്ട്, വികാരി ജനറല്‍ പാറ്റ് വില്യംസ്, ന്യൂ ഓര്‍ലിയസിലെ 104 ഇടവകകളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ നടന്ന ലൈംഗിക പീഡന പരാതികളില്‍ അതിരുപത കൊടുത്ത നഷ്ടപരിഹാരത്തുകയെക്കുറിച്ച് മെത്രാനും കൂട്ടരും നിക്ഷേപകരില്‍ നിന്നു മറച്ചു പിടിച്ചതാണ് പ്രധാന തര്‍ക്ക വിഷയം. അതിരൂപത സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴാണ് ആര്‍ജന്റ് ട്രസ്റ്റിന്റെ ബോണ്ടില്‍ പണം വാങ്ങിയത്. 2023ലെ രേഖകള്‍ പ്രകാരം ന്യൂ ഓര്‍ലിയന്‍സിലെ 310 വൈദികരും ശെമ്മാശന്മാരും ലൈംഗിക പീഡന പരാതികളില്‍ ഉള്‍പ്പെട്ടവരാണ്.

ഈ വര്‍ഷം മെയ് മാസത്തില്‍ ന്യൂ ഓര്‍ലിയന്‍സ് അതിരൂപത 180 മില്യണ്‍ ഡോളര്‍ (ഏകദേശം 18566 കോടി രൂപ) വൈദികരുടെ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top