ഇന്ത്യ–പാക്ക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മാർപാപ്പാ; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെയെന്നും പോപ്പ്

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം പോപ്പ് പരാമർശിച്ചത്. യുദ്ധത്തിനു പകരം സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ. യുദ്ധം ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെ. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സംഘർഷങ്ങൾക്ക് അയവുവരട്ടെയെന്നും മാർപാപ്പ പറഞ്ഞു.

ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്ത പോപ്പ്, യുക്രെയ്നിലും ഗാസയിലും സമാധാനം പുലരട്ടെയെന്നും ആശംസിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകര നാശനഷ്ടങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധത്തിന്റെ നാശനഷ്ടങ്ങൾ അനുഭവിക്കുന്ന യുക്രെയ്ൻ ജനതയെ ഹൃദയത്തോട് ചേർക്കുന്നതായും, ഗാസയിലെ യുദ്ധം ഉടൻ അവസാനിക്കട്ടെയെന്നും ബന്ദികളുടെ മോചനം സാധ്യമാകട്ടെയെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

Also Read: പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!! അഭയാർത്ഥി പ്രശ്നത്തിലടക്കം പോപ്പ് ഫ്രാൻസിസിൻ്റെ പിന്ഗാമി; ഒരുകാര്യത്തിൽ ആശ്വസിക്കാം….

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കർദിനാൾ റോബർ‌ട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ (69) പോപ്പ് ഫ്രാൻസിസിൻ്റെ പിൻഗാമിയായി തിരഞ്ഞെടുത്തത്. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്ന് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ വിശുദ്ധ കുർബാന നടന്നത്. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്ന് പുതിയ പോപ്പ് വ്യക്തമാക്കി. മെയ് 18നാണ് ലിയോ പതിനാലാമൻ്റെ ഔദ്യോഗിക സ്ഥാനാരോഹണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top