വീണ്ടും കറുത്ത പുക… പുതിയ പോപ്പിനായുളള കാത്തിരിപ്പ് നീളുന്നു
May 8, 2025 5:25 PM

പുതിയ മാര്‍പാപ്പക്കായുള്ള കാത്തിരിപ്പ് നീളും. കര്‍ദിനാല്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല. സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ കറുത്ത പുകയാണ് പുറത്തേക്ക് വന്നത്. ഇന്ന് തന്നെ നടക്കുന്ന മൂന്നാം റൗണ്ട് വോട്ടെടുപ്പിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍.
ഇന്നലെ ആരംഭിച്ച കോണ്‍ക്ലേവിന്റെ ആദ്യ തിരഞ്ഞെടുപ്പിന് ശേഷവും പുറത്തു വന്നത് കറുത്ത പുകയാണ്. പുതിയ പാപ്പക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ 45,000ത്തിലധികം പേരാണു കാത്തിരിക്കുന്നത്. 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. ഇവരിൽ നിന്ന് 89 വോട്ടുകളെങ്കിലും നേടുന്നയാളാണ് മാർപാപ്പയാകുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here