Uncategorized

ഭാരതാംബ വിവാദങ്ങൾ നടക്കട്ടെ…രാജ്ഭവനിലേക്ക് പുതിയ തയ്യൽക്കാരനെ തേടി സംസ്ഥാന സർക്കാർ; ശമ്പളം 30000ത്തിനും മേലെ

രാജ്ഭവനിൽ നടത്തുന്ന പരിപാടികളിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നടക്കുകയാണ്. എന്നാൽ വിവാദത്തിൻറെ പേരിൽ രാജ്ഭവന് നൽകുന്ന സേവനങ്ങളിൽ കുറവ് വരുത്താൻ സർക്കാർ തയാറായിട്ടില്ല.

ഗവർണർക്ക് പുതിയ തയ്യൽക്കാരനെ തേടിക്കോണ്ട് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുത്തിറക്കി. 23700 മുതൽ 52600 വരെ ശമ്പള സ്കെയിലിലാണ് രാജ്ഭവനിൽ തയ്യൽക്കാരനെ നിയോഗിക്കുന്നത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. താൽപര്യമുള്ളവർ ജൂൺ 30 ന് മുൻപ് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പിൽ അപേക്ഷകൾ സമർപ്പിക്കണം.

ഈ വിജ്ഞ്ജാഞാപനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top