ട്രംപിന്റെ ‘ആ’ ആവശ്യം മോദി തള്ളി; അധിക തീരുവക്ക് കാരണമത്; വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്

സമാധാനത്തിനുള്ള നോബൽ പ്രൈസിനു വേണ്ടി ഡൊണാൾഡ് ട്രംപിന്റെ പേര് ശുപാർശ ചെയ്യണമെന്ന ആവശ്യം നരേന്ദ്രമോദി തള്ളിയതാണ് ഇന്ത്യക്കും മേൽ അധിക തീരുവ ചുമത്താൻ ട്രംപിനെ പ്രേരിപ്പിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നരേന്ദ്രമോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുകയും നരേന്ദ്രമോദി നിരസിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂൺ 17-ന് ആണ് ട്രംപും മോദിയും തമ്മിലുള്ള ഈ ഫോൺകോൾ നടന്നത് എന്നാണ് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ചത് താൻ ആണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇത്. ജൂൺ 17-ന് മോദിയുമായി നടത്തിയ ഒരു ഫോൺ കോളിനിടെ ട്രംപ് ഇക്കാര്യം വീണ്ടും ഉന്നയിച്ചു.
Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?
സൈനിക സംഘർഷം അവസാനിപ്പിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ട്രംപ് ഈ സംഭാഷണത്തിൽ മോദിയോട് പറഞ്ഞു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പാകിസ്താൻ തന്നെ നാമനിർദ്ദേശം ചെയ്യാൻ പോകുകയാണെന്നും അദ്ദേഹം പരാമർശിച്ചു. ഈ ബഹുമതിക്ക് വേണ്ടിയായിരുന്നു ട്രംപ് പരസ്യമായി പ്രചാരണം നടത്തിയിരുന്നത് എന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു.
പാകിസ്താനെ പോലെ ഇന്ത്യയും നോബൽ സമ്മാനത്തിന് തന്റെ പേര് ശുപാർശ ചെയ്യണം എന്നായിരുന്നു ട്രംപ് മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൂചിപ്പിച്ചത്. എന്നാൽ ഈ ആവശ്യം തള്ളിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിച്ചതിന് പിന്നിൽ മറ്റൊരു രാജ്യത്തിന്റെയും ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് കൃത്യമായി ലോകത്തിനു മുൻപിൽ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here