21കാരി ബ്ലീഡിങ്ങായി ആശുപത്രിയിൽ… ഡോക്ടറുടെ സംശയം ശരിയായി; നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെടുത്ത് പോലീസ്

പത്തനംതിട്ട മെഴുവേലിയില്‍ അവിവാഹിതയായ ഇരുപത്തിയൊന്നുകാരി പ്രസവിച്ച നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അള്‍താമസമില്ലാത്ത അയല്‍ വീട്ടിലെ പറമ്പില്‍ നിന്നാണ് പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പ്രസവം നടന്നതായി ബോധ്യമായ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. പോലീസ് പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തീര്‍ത്തും അവശയായതിനാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് പരിശോധന തുടങ്ങിയത്. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കോന്നി മെഡിക്കല്‍ കോളജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണി ആയതില്‍ അടക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top