ഒരു പെണ്‍കുട്ടി കൂടി; അമ്മയ്ക്ക് മെസേജ് അയച്ച ശേഷം നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു

പെരിയ ആയംപാറ വില്ലാരംപതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകള്‍ നന്ദനയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. മരിക്കാന്‍ പോകുന്നു എന്ന് അമ്മയ്ക്ക് വാട്‌സാപ് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. സന്ദേശം ലഭിച്ചയുടന്‍ ഭര്‍തൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. കിടപ്പ് മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടുപൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏപ്രില്‍ 26നായിരുന്നു നന്ദനയും കാസര്‍കോട് അരമങ്ങാനം ജിഎല്‍പി സ്‌കൂളിന് സമീപത്തെ ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റേയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു, ഇന്നലെ രാവിലെ 11 മണിയോടെയാണ് അമ്മ സീനയ്ക്ക് മകളുടെ മേസേജ് ലഭിച്ചത്. തുടര്‍ന്ന് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ഭാര്‍ത്താവിന്റെ ബന്ധുക്കളെ ഇത്തരമൊരു സന്ദേശം ലഭിച്ചകാര്യം അറിയിച്ചത്. അതിനു മുമ്പ് തന്നെ നന്ദന ആത്മഹത്യ ചെയ്തിരുന്നു. മേല്‍പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top