നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ ശേഷം
January 22, 2025 6:02 PM

കോഴിക്കോട് നാദാപുരത്ത് നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വടകര ഓർക്കാട്ടേരി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം.
പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് ഫിദയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽനിന്നു തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here