ബിവറേജിൽ നിന്ന് ന്യൂസ് പേപ്പർ ഔട്ട്; കവർ വിറ്റ് കാശുണ്ടാക്കാൻ പ്ലാൻ

മാലിന്യനിർമാർജനം ലക്ഷ്യം വച്ചുകൊണ്ട് പുത്തൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് ബെവ്‌കോ. അതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ബിവറേജസ് ഔട്ട്ലെറ്റുകളിൽ ന്യൂസ് പേപ്പറിൽ കുപ്പി പൊതിഞ്ഞു കൊടുത്തിരുന്ന രീതി അവസാനിപ്പിക്കുകയാണ്. മദ്യ വില്പനയ്ക്ക് ഉപരി കവറുകൾ കൂടി വിറ്റ് വരുമാനമുണ്ടാക്കാനുള്ള നീക്കത്തിലാണ് ബെവ്‌കോ. 15, 20 രൂപയുടെ കവറുകളാകും ഉപഭോക്താക്കൾക്ക് നൽകുക.
Also Read : ബിവറേജിൽ പോകുന്നവർ ശ്രദ്ധിക്കുക; നാളെ മുതൽ വരുന്നത് ‘ഈ’ മാറ്റങ്ങൾ
ബെവ്‌കോ ഷോപ്പുകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കണ്ണൂരുമുള്ള 20 ഷോപ്പുകളിലാണ് കുപ്പി തിരികെ എടുക്കുക. ജനുവരി 1 മുതൽ മുഴുവൻ ഷോപ്പുകളിലും പരിഷ്‌ക്കാരം നടപ്പിലാക്കാനാണ് പദ്ധതി.
കുടുംബശ്രീയുടെ സഹായത്തോടെയാകും മദ്യകുപ്പികൾ തിരികെ സ്വീകരിക്കുന്ന പദ്ധതി നടപ്പിലാക്കുക. ഇതിന് വേണ്ടി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കും. നിലവിൽ വാങ്ങുന്ന ഷോപ്പിൽ മാത്രമേ ആ കുപ്പി തിരികെ നൽകാൻ കഴിയുള്ളൂ. ക്ലീൻ കേരള കമ്പനിയുമായി ചേർന്നായിരിക്കും പ്രവർത്തനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here