അടുത്ത മാസം ക്ഷേമപെന്‍ഷനായി ലഭിക്കുക 3600 രൂപ; കുടിശിക തീരും; ജനങ്ങളെ സ്വാധീനിക്കുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍

സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല കുശികയും പൂര്‍ണ്ണമായും തീര്‍ക്കാനുള്ള തീരുമാനത്തില്‍ പിണറായി സര്‍ക്കാര്‍. നിലവില്‍ ഒരു മാസത്തെ കുടിശികയാണ് ക്ഷേപെന്‍ഷനില്‍ വിതരണം ചെയ്യാനുള്ളത്. ഇത് നവംബര്‍ മാസത്തില്‍ വിതരണം ചെയ്യും. വര്‍ദ്ധിപ്പിച്ച പെന്‍ഷനും അടുത്ത മാസം മുതല്‍ വിതരണം ചെയ്യും.
ഇതോടെ നവംബര്‍ മാസത്തെ പെന്‍ഷനായി 2000 രൂപയും കുടിശികയായി 1600 രൂപയുമാകും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1,042 കോടി രൂപയും, കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുക.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ക്ഷേമപെന്‍ഷനില്‍ 400 രൂപയുടെ വര്‍ദ്ധന വരുത്താന്‍ തീരുമാനമുണ്ടായത്. 62 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്. പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തണുപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		