വിഗ്രഹങ്ങൾക്കിടയിൽ മദ്യക്കുപ്പികൾ; പോറ്റി എക്സൈസിന്റെ പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ ഒളിപ്പിച്ച നിലയിൽ മദ്യം കണ്ടെത്തി. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശിയായ പോറ്റി എന്നറിയപ്പെടുന്ന അർജുനനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും സമീപമാണ് മദ്യക്കുപ്പികൾ ഒളിപ്പിച്ചിരുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെ മദ്യവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്താനായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് കണ്ടെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top