മഴയ്ക്കാണ് കുറ്റം!! മലപ്പുറത്ത് ദേശീയപാത തവിടുപൊടിയായത് വയൽ വികസിച്ചത് കൊണ്ടെന്ന് ന്യായീകരണം

മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് വകുപ്പ് സെക്രട്ടറിയെ നിയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഓഫീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി അധികൃതരിൽ നിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപകടം വിലയിരുത്താൻ മലപ്പുറം ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ എൻഎച്ച്എഐ നൽകിയ വിശദീകരണമാണ് ശ്രദ്ധേയമായത്. മഴയെ തുടർന്ന് വയൽ ഉൾപ്പെട്ട ഭൂമി വികസിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ഇവരുടെ ന്യായം. അന്വേഷണത്തിന് മൂന്നംഗ വിദഗ്‌ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നാളെ സ്ഥലം സന്ദർശിക്കുമെന്നും നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top