ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലൂടെ പോയ കാറുകള്‍ക്ക് മുകളിലേക്ക് വീണു; മലപ്പുറത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞ് കാറുകള്‍ക്ക് മുകളിലേക്ക് വീണു. ദേശീയപാത 66ലെ ആറുവരിപ്പാതയാണ് ഇടിഞ്ഞത്. സര്‍വീസ് റോഡിലൂടെ പോവുകയായിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് റോഡ് ഇടിഞ്ഞു വീണത്. മൂന്ന് കാറുകളാണ് അപടകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടമുണ്ടായത്. സംരക്ഷണ ഭിത്തി മുഴുവനായി ഇടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് കാറുകള്‍ക്ക് മുകളിലായും ഒരു കാറിന്റെ മുന്‍ഭാഗത്തുമായാണ് കോണ്‍ക്രീറ്റ് കട്ടകളും മണ്ണും പതിച്ചത്. നിസാര പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതോടെ കൊളപ്പുറം കക്കാട് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വയല്‍ നികത്തിയാണ് ഈ പ്രദേശത്ത് റോഡ് നിര്‍മ്മിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top