കൊല്ലത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; സ്‌കൂള്‍ ബസ് അടക്കം കുടുങ്ങി

സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത വീണ്ടും തകര്‍ന്നു. കൊല്ലം കൊട്ടിയം മൈലക്കാടിനു സമീപമാണ് റോഡി ഇടിഞ്ഞുതാണത്. പ്രധാനപാതയുടെ സംരക്ഷണ ഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങി.

മുപ്പതോളം കുട്ടികളാണ് സ്‌കൂള്‍ ബസില്‍ ഉണ്ടായിരുന്നത്. ഈ വാഹനം ഉള്‍പ്പെടെ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. കുട്ടികളെയും കാറുകളിലുണ്ടായിരുന്നവരെയും പരുക്കില്ലാതെ രക്ഷപ്പെടുത്തി. നിര്‍മാണം നടക്കുന്നതിനാല്‍ ഇരുഭാഗത്തെയും സര്‍വീസ് റോഡുകള്‍ വഴിയായിരുന്നു ഇവിടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.

അപകട സ്ഥലത്ത് ഉയരത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതോടെ സര്‍വിസ് റോഡില്‍ വലിയ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് കൊട്ടിയത്തും ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top