നിക്കി ഭാട്ടിയുടെ മരണം ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെന്ന ആശുപത്രി മെമ്മോ പുറത്ത്; ദുരൂഹതയേറുന്നു..

സ്ത്രീധനത്തിന്റെ പേരിൽ നോയിഡയിൽ 26കാരിയായ നിക്കി ഭാട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ ആശുപത്രിയുടെ മെമ്മോ പ്രചരിക്കുന്നത്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള അപകടമെന്നാണ് മെമ്മോയിൽ പറഞ്ഞിരിക്കുന്നത്.
ഒരു സ്വകാര്യ ആശുപത്രിയുടെ മെമ്മോയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം എന്ന് എഴുതിയത്. രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ദേവേന്ദ്രയാണെന്നും പറയുന്നു. പാചക ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് നിക്കി പറഞ്ഞതായും ആശുപത്രി അധികൃതർ പോലീസിന് മൊഴി നൽകി.
എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ താമസിച്ചിരുന്ന വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ നിക്കിയുടെ മുറിയിൽ നിന്നും തീ പിടിപ്പിക്കുന്ന ദ്രാവകവും കണ്ടെത്തി. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം നിക്കിയുടെ കുടുംബത്തിനെതിരെയും പരാതി ഉയർന്നിരുന്നു. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് പരാതി നൽകിയത്. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പരാതിക്കാരി മീനാക്ഷി വെളിപ്പെടുത്തിയത്.
ഈ മാസം 21നാണ് നിക്കി ഭാട്ടിയെ ഭർതൃ വീട്ടുകാർ ശരീരത്തിൽ തീ കൊളുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ നിക്കിയുടെ മകനും സഹോദരിയും മൊഴി നൽകി. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതിനിടെയാണ് പലതരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നത്. എന്തായാലും വളരെ ദുരൂഹത നിറഞ്ഞ കേസിൽ ഇപ്പോഴും യഥാർത്ഥ കാരണം കണ്ടെത്താനാവാതെ വലയുകയാണ് പൊലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here