അടച്ച വാതിൽ അൻവറിനായി തുറക്കാമല്ലോയെന്ന് കെപിസിസി പ്രസിഡൻ്റ് !! ഇത്രയും വോട്ട് പിടിക്കുന്നയാളെ തള്ളാൻ പറ്റുമോയെന്ന് ആദ്യ പ്രതികരണം

നിലമ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പത്ത് റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തന്നെ പതിനായിരത്തില്‍ അധികം വോട്ട് നേടി കരുത്ത് കാട്ടിയതോടെയാണ് അന്‍വറിന്റെ കാര്യത്തില്‍ ഇനിയും ചര്‍ച്ചയാകാം എന്ന നിലപാട് കോണ്‍ഗ്രസില്‍ നിന്നും ഉയരുന്നത്.

ഭൂരിപക്ഷം അയ്യായിരം പിന്നിട്ടപ്പോഴാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളെ കണ്ടത്. അന്‍വര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം ഇനിയും ഉയരുമായിരുന്നു. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. വാതില്‍ പൂട്ടിയാലും തുറക്കാന്‍ താക്കോലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അവഗണിക്കാന്‍ കഴിയുന്ന ആളല്ല അന്‍വര്‍ എന്ന അഭിപ്രായം കോണ്‍ഗ്രസിലും യുഡിഎഫിലും ഉയരാനുള്ള സാധ്യതയാണ് സണ്ണി ജോസഫിന്റെ പ്രസ്താവന നല്‍കുന്നത്. അന്‍വറിന്റെ കാര്യത്തില്‍ കടുത്ത നിലപാട് എടുത്ത വിഡി സതീശന്‍ ഇനി എന്ത് പറയുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top