നിലമ്പൂരില്‍ ആദ്യം മുതല്‍ ആര്യാടന്‍ ഷൗക്കത്ത്; ഭൂരിപക്ഷം ഉയരുന്നു
 June 23, 2025 8:26 AM

യുഡിഎഫിന് ആശ്വാസമായി നിലമ്പൂരിലെ ആദ്യ ഫല സൂചനകള്‍. ആദ്യഘട്ടത്തിലെ വോട്ടെണ്ണല്‍ മുതല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പതിയെ ഉയരുകയാണ്. ആദ്യ 20 മിനിറ്റില്‍ തന്നെ ലീഡ് 500 കടന്നു.
പോസ്റ്റല്‍ വോട്ട് മുതല്‍ ഷൗക്കത്ത് ലീഡ് എടുത്ത് തുടങ്ങി. വഴിക്കടവ് പഞ്ചായത്തിലാണ് ഇപ്പോള്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ലീഗ് ശക്തി കേന്ദ്രമാണ് വഴിക്കടവ്. ഇവിടെ പിവി അൻവർ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് തൊട്ടുപിന്നിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		