അന്‍വര്‍ ചെറിയ പുള്ളിയല്ല; ആദ്യ റൗണ്ടിൽ തന്നെ 1500ലധികം വോട്ട്
June 23, 2025 8:37 AM

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ കരുത്ത് കാട്ടി പിവി അന്‍വര്‍. മൂന്ന് മുന്നണികളേയും ഞെട്ടിച്ച് അന്‍വര്‍ ആദ്യ റൗണ്ടിൽ 1588 വോട്ടുകള്‍ നേടി. ആദ്യ ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിനെ മൂന്നാമത് ആക്കി അന്‍വര്‍ രണ്ടാം സ്ഥാനത്ത് എത്തി.
വഴിക്കടവ് പഞ്ചായത്തിലാണ് ആദ്യഘട്ടത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ലീഗ് ശക്തി കേന്ദ്രമാണ് വഴിക്കടവ്. ഇവിടെ പിവി അന്‍വര്‍ കരുത്ത് കാണിക്കുന്നത് യുഡിഎഫിന് ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതോടെ തിരഞ്ഞെടുപ്പിലെ ഫലം നിര്‍ണയിക്കുക അന്‍വര്‍ ആകാനുള്ള സാധ്യത ഉയരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here