വിജയം ഉറപ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; ഇടത് പ്രതീക്ഷകള്‍ മങ്ങി; ഭൂരിപക്ഷം പതിനായിരം അടുക്കുന്നു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്. സിപിഎം ശക്തി കേന്ദങ്ങള്‍ എണ്ണിയപ്പോഴും പ്രതീക്ഷിച്ച നേട്ടം എം സ്വരാജിന് നേടാനായില്ല. ഇതോടെയാണ് ഭൂരിപക്ഷം എട്ടായിരം കടന്നപ്പോള്‍ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചത്.

വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പോത്തുകല്ലില്‍ സിപിഎമ്മിന് തിരിച്ചടി ഉണ്ടായതാണ് ആര്യാടന്‍ ഷൗക്കത്തിന് ആശ്വാസമായത്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലെ ഭൂരിപക്ഷം പോത്തുകല്ലില്‍ നേടാം എന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ സ്വരാജിന്റെ സ്വന്തം പഞ്ചായത്തില്‍ പ്രതീക്ഷിച്ച നേട്ടം ലഭിക്കാതെ വന്നതോടെ കീഴടങ്ങിയ നിലയിലാണ് ഇടത് ക്യാംപ്.

പതിനാലായിരത്തിലധികം വോട്ട് നേടി പിവി അന്‍വറും കരുത്ത് കാട്ടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top