ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച ലീഡില്ല; ലീഗ് വോട്ടുകള്‍ ചോര്‍ന്നു; യുഡിഎഫിന് ചങ്കിടിപ്പ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് നെഞ്ചിടിപ്പ് കൂടുന്നു. മുന്നിലാണെങ്കിലും ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച അത്രയും ലീഡ് ലഭിച്ചില്ല എന്നതാണ് ആശങ്ക. ആയിരത്തോട് അടുത്ത ലീഡാണ് ആദ്യ റാണ്ടില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. എന്നാല്‍ അത് 538 മാത്രമായി.
യുഡിഎഫിന് പ്രത്യേകിച്ചും മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ് ആദ്യം എണ്ണിയ വഴിക്കടവ്. ഇവിടെ 1588 വോട്ടുകള്‍ നേടി പിവി അന്‍വര്‍ യുഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്. ലീഗ് വോട്ടുകള്‍ അന്‍വറിന് അനുകൂലമായി എന്ന സൂചനയാണ് ലഭിക്കുന്നത്.
രണ്ടാം റൗണ്ടിലേക്ക് എത്തിയതോടെയാണ് യുഡിഎഫിന്റെ ലീഡ് ആയിരം കടന്നത്. രണ്ടാം റൗണ്ടില്‍ ആദ്യഘട്ടത്തില്‍ തന്നെ അന്‍വര്‍ മൂവായിരത്തിന് അടുത്ത് വോട്ട് നേടി മുന്നേറുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here