പതിനായിരം കടന്ന് അന്‍വറിന്റെ കരുത്ത്; ചെറിയ മീന്‍ അല്ലെന്ന് തെളിയിച്ചു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ താന്‍ ചെറിയ മീനല്ലെന്ന് തെളിയിച്ച് പിവി അന്‍വര്‍. ഒന്‍പതാം റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ പതിനായിരത്തിന് മുകളില്‍ വോട്ടുകളാണ് അന്‍വര്‍ സ്വന്തം പെട്ടിയിലാക്കിയത്. 19 റൗണ്ടും പിന്നിടുമ്പോള്‍ അന്‍വര്‍ തന്റെ ശക്തി എല്ലാവരേയും ബോധിപ്പിക്കും എന്ന് ഉറപ്പാണ്.

ആദ്യഘട്ടം മുതല്‍ അന്‍വര്‍ കൃത്യമായി വോട്ടുകള്‍ നേടി. എല്ലാ റൗണ്ടിലും ആയിരത്തിലധികം വോട്ടുകളാണ് അന്‍വറിന്റെ പെട്ടിയിലെത്തിയത്. മൂന്ന് മുന്നണികളും ആവേശത്തോടെ പ്രചരണം നടത്തുമ്പോള്‍ അന്‍വര്‍ സ്വന്തം നിലയില്‍ നിശബ്ദപ്രചരണം മാത്രമാണ് നടത്തിയത്.

സ്വന്തം നിലയില്‍ മത്സരിച്ച് സ്വാധീനം തെളിയിച്ചതോടെ അന്‍വര്‍ കൂടുതല്‍ കരുത്തനാവുകയാണ്. ഇനി യുഡിഎഫിന് അന്‍വറിനെ നിസാരമായി അവഗണിക്കാന്‍ കഴിയില്ല. അൻവറിൻ്റെ കാര്യത്തിൽ തുടക്കം മുതൽ കടുത്ത സമീപനം സ്വീകരിച്ച വിഡി സതീശൻ്റെ നിലപാടിന് എതിരെ വികാരം ഉയരുകയും ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top