പതുങ്ങി കുതിച്ച് ആര്യാടന്‍ ഷൗക്കത്ത്; ആഞ്ചാം റൗണ്ടില്‍ വന്‍മുന്നേറ്റം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ആശ്വാസകരമായ ലീഡിലേക്ക്. അഞ്ചാം റൗണ്ട് പിന്നിടുമ്പോള്‍ ലീഡ് നാലായിരും കടന്നു. ആദ്യഘട്ടം മുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റം ലഭിച്ചിരുന്നില്ല.
വഴിക്കടവ് പഞ്ചായത്തില്‍ നിന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ മൂന്ന് റൗണ്ടിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് എടുത്തെങ്കിലും അത് പ്രതീക്ഷിച്ച നിലയില്‍ എത്തിയില്ല. ഇവിടെ പിവി അന്‍വര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ യുഡിഎഫ് ആശങ്കയിലായി. എന്നാല്‍ നാലാം റൗണ്ടില്‍ മൂത്തേടം പഞ്ചായത്ത് എണ്ണി തുടങ്ങിയതോടെ ഷൗക്കത്തിന്റെ ലീഡ് ആശ്വാസകരമായ നിലയിലേക്ക് ഉയര്‍ന്നു. എടക്കര പഞ്ചായത്ത് കൂടി എണ്ണി തുടങ്ങിയതോടെ ലീഡ് 4800ലേക്ക് കുതിച്ചു.
ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ 7777 വോട്ടുകള്‍ പിടിച്ച് അന്‍വര്‍ നിലമ്പൂരില്‍ കരുത്ത് കാട്ടുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here