ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ത്തി അന്‍വര്‍; വിഡി സതീശന്‍ മറുപടി പറേയണ്ടി വരുമെന്ന് ഉറപ്പ്

നിലമ്പൂര്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ കണക്ക് കൂട്ടല്‍ ആകെ തെറ്റി. മൂന്ന് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ഭൂരിപക്ഷം മൂവായിരം വോട്ടുകള്‍ കടന്നാല്‍ സുരക്ഷിതം എന്നാണ് യുഡിഎഫ് വിലയിരുത്തിയത്. പ്രതികൂല സാഹചര്യത്തിലെ വിജയത്തിനാണ് ഈ കണക്ക് കൂട്ടല്‍. എന്നാല്‍ അത് പാടെ തെറ്റിയിരിക്കുകയാണ്. ആഞ്ചാം റൗണ്ടില്‍ മാത്രമാണ് ലീഡ് മൂന്നായിരം കടന്നത്.
അപ്രതീക്ഷിതമായി പിവി അന്‍വര്‍ കരുത്ത് കാട്ടിയതോടെ ശക്തി കേന്ദ്രങ്ങളില്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ന്നു. മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ആറായിരത്തോളം വോട്ടുകളാണ് അന്‍വറിന്റെ പെട്ടിയില്‍ വീണത്. ഇതില്‍ ഭൂരിപക്ഷവും യുഡിഎഫ് വോട്ടുകളാണ്. ലീഗ് ശക്തി കേന്ദ്രങ്ങളില്‍ പോലും അന്‍വറിന് വലിയ സ്വീകാര്യത വിളിച്ചു.
അന്‍വര്‍ കരുത്ത് കാണിക്കുമ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിരോധത്തിലാകും എന്ന് ഉറപ്പാണ്. അന്‍വറിന്റെ കാര്യത്തില്‍ സതീശനാണ് ശക്തമായ നിലപാട് എടുത്തത്. ലീഗ് അടക്കം അന്‍വറിനെ ഒപ്പം നിര്‍ത്തണം എന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് സതീശന്‍ അതിന് എതിരായ നിലപാട് എടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here