നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി; പൊലീസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ആദ്യം പുലിയെ കണ്ടത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനാണ്. അദ്ദേഹം വെടി വച്ചതോടെ പുലി തിരിഞ്ഞോടുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാരൻ രക്ഷപ്പെട്ടത് എന്നാണ് വിവരം

പൊലീസിന്റെ പരിശോധനയിൽ സംഭവസ്ഥലത്ത് നിന്ന് മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പുലി ഭക്ഷിച്ച അവശിഷ്ടങ്ങളാണെന്നാണ് വിലയിരുത്തൽ. വനപാലകരും വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

ഈ മേഖലയെ കുറിച്ച് ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പുലിയെ കണ്ടെത്തി എത്രയും വേഗം വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top