കൊല്ലത്തെ വാഹനാപകടത്തിൽ രക്ഷകയായത് ആരോഗ്യ മന്ത്രി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് പൈലറ്റ് വാഹനത്തിൽ

കൊല്ലത്ത് നടന്ന വാഹനാപകടം രക്ഷാപ്രവർത്തനവുമായി എത്തിയത് ആരോഗ്യ മന്ത്രി. കൊല്ലം നിലമേലിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 9 പേർക്കാണ് പരിക്കേറ്റത്

അപകടം നടന്ന സമയം നിലമേൽ വഴി സഞ്ചരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

പരിക്കേറ്റവരെ കൈപിടിച്ചാണ് മന്ത്രി വാഹനത്തിൽ കയറ്റിയത്. എത്രയും പെട്ടെന്ന് തന്നെ അടിയന്തര ചികിത്സ നൽകാനും ആശുപത്രി അധികൃതരോട് മന്ത്രി നിർദേശം നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top