കാന്തപുരത്തിന്റെ പ്രതിനിധികളെ വിലക്കി കേന്ദ്രസർക്കാർ; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിലാക്കപ്പെട്ടിരിക്കുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചിക്കുകയാണ്. വധശിക്ഷ റദ്ദാക്കുമെന്നാണ് തന്നെയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്.
Also Read : യമൻ കുടുംബം ഇടഞ്ഞ് തന്നെ; നിമിഷപ്രിയയുടെ മോചനം ആശങ്കയിൽ
പിന്നാലെ ആ വാർത്തയെ തള്ളിക്കൊണ്ടുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ആദ്യം തന്നെ കേന്ദ്രസർക്കാർ ഈ വാർത്തയെ തള്ളിക്കളഞ്ഞു. വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ എ പോളിന്‍റെ ആവശ്യം.
Also Read : കാന്തപുരത്തെ തള്ളി തലാലിൻ്റെ സഹോദരൻ; നിമിഷപ്രിയയുടെ മോചനം സങ്കീർണ്ണമാകുമോ?
യമനിലെ മത നേതാക്കളുമായി ബന്ധമുള്ള കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ പ്രതിനിധികൾ അടങ്ങുന്ന സംഘത്തെ യമനിലേക്ക് അയക്കണം എന്ന ആക്ഷൻ കൗൺസിലിന്റെ ആവശ്യവും കേന്ദ്ര സർക്കാര്‍ തള്ളി. ചർച്ച കുടുംബങ്ങൾക്കിടയിലാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ വാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here