നിപയില്‍ ആശങ്ക; സമ്പര്‍ക്കപട്ടികയിലുള്ള കുട്ടികള്‍ക്ക് പനി; രോഗിയുടെ ആരോഗ്യനിലയും ഗുരുതരം

പാലക്കാട് നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകായാണ്. മണ്ണാര്‍ക്കാട് തച്ചമ്പാറ സ്വദേശിയായ 38-കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു ഡോസ് ആന്റിബോഡി സ്വകാര്യ ആശുപത്രിയില്‍ വച്ച് തന്നെ നല്‍കിയിട്ടുണ്ട്. രണ്ടാം ഡോസ് ആന്റിബോഡി നിലവില്‍ രോഗിക്ക് നല്‍കുകയാണ്.
രോഗ ബാധിതയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുട്ടികള്‍ക്ക് പനി ബാധിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. അടുത്ത ബന്ധുക്കളായ കുട്ടികള്‍ക്കാണ് പനിയുള്ളത്. ഇവിര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു. ഇന്ന് നാലുപേരുടെ പരിശോധനാഫലം കൂടി പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരേയും രോഗലക്ഷണങ്ങള്‍ ഉളഅളവരേയുമാണ് ആദ്യം പരിശോധിച്ചത്.
സമ്പര്‍ക്കപ്പട്ടികയില്‍ 173 പേരാണുള്ളത്. ഇതില്‍ 100 പേര്‍ പ്രൈമറി കോണ്ടാക്ട് ആണ്. അതില്‍ തന്നെ 52 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് ആണ്. ബാക്കി 73 പേര്‍ സെക്കന്‍ഡറി കോണ്ടാക്ടാണ്. ഇതില്‍ യുവതിയുടെ മകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 12 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഐസൊലേഷനിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here