വീണ്ടും നിപ; വളാഞ്ചേരി സ്വദേശിനിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു
May 8, 2025 3:15 PM

സംസ്ഥാനത്ത് ആശങ്കയായി വീണ്ടും നിപ. കോഴിക്കോട് വളാഞ്ചേരി സ്വദേശിനിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. നാല് ദിവസത്തിലേറെയായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എന്‍ഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയുളളത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here