നിപയില്‍ 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; ആശ്വാസം; എന്നാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്. കുട്ടികള്‍ അടക്കം രോഗലക്ഷണം പ്രകടിപ്പിച്ചവരുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ വലിയ ആശങ്കയാണ് ഒഴിയുന്നത്. എന്നാല്‍ ആശ്വസിക്കാറായിട്ടില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചിട്ടുണ്ട്.

യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 208 പേരാണുള്ളത്. ഇതില്‍ 12പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ അടക്കം സാമ്പിളുകള്‍ വരും ദിവസം പരിശോധിക്കും. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. യുവതിക്ക് രണ്ടു ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top