ഇത് കേരള മോഡലോ; വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ; പെൻഷൻ 1100 രൂപയാക്കി

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. സാമൂഹിക സുരക്ഷ പെൻഷൻ 1100 രൂപയായി വർധിപ്പിച്ചു. 400 രൂപയായിരുന്ന പെൻഷനാണ് 1100 രൂപയാക്കിയത്. വൃദ്ധർ, വികലാംഗർ, വിധവകൾ എന്നിവരാണ് ഗുണഭോക്താക്കൾ.

പുതിയ പെൻഷൻ ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. ഈ തീരുമാനം സംസ്ഥാനത്തുടനീളമുള്ള ഒരു കോടിയലധികം ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള 1,09,69,255 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. പരിഷ്കരിച്ച പെൻഷൻ എല്ലാ മാസവും പത്താം തീയതി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top