അധികാരക്കൊതി നിതീഷിനെ നിസ്സഹായനാക്കി, മോദിക്ക് മുന്നിൽ കീഴടങ്ങി’; പരിഹസിച്ച് സച്ചിൻ പൈലറ്റ്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ബിഹാറിലെ ജനങ്ങളോടുള്ള സ്നേഹത്തേക്കാൾ അധികം അധികാരത്തോടാണ് താൽപര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് വിമർശിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ഊന്നുവടി തകർന്നു വീഴുമെന്നും അദ്ദേഹം പറഞ്ഞു. പട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സച്ചിൻ പൈലറ്റിന്റെ ആരോപണം.

‘2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 കടക്കും എന്ന് അവകാശപ്പെട്ട ബിജെപിക്ക് 250 സീറ്റ് പോലും നേടാനായില്ല. കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻ ബിഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സഖ്യകക്ഷികളുടെ സഹായം തേടേണ്ടി വന്നു. ബിജെപിക്ക് മുന്നിൽ നിതീഷ് കുമാർ നിസ്സഹായനായി മാറി. മുഖ്യമന്ത്രി പദത്തോടുള്ള അതിയായ താൽപര്യം കാരണം അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും’ പൈലറ്റ് ആരോപിച്ചു

‘ജനങ്ങൾ നിതീഷിനോട് കാണിച്ച വിശ്വാസം തുടർച്ചയായി അദ്ദേഹം തെറ്റിക്കുകയാണ്. ജനങ്ങൾ ഇതിന് ഉചിതമായ മറുപടി നൽകുകും. വരുന്ന തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണി മികച്ച വിജയം നേടുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. തൊഴിൽ വാഗ്ദാനം ഉൾപ്പെടെയുള്ള പ്രകടനപത്രികയിലെ ഉറപ്പുകൾ നടപ്പാക്കുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top