തമ്മിൽ തല്ലിൽ വലഞ്ഞ് ഹൈക്കമാൻഡ്; കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ല

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഔദ്യോഗികമായി ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് ഹൈക്കമാൻഡ് കർശന നിർദേശം നൽകി. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾക്കിടയിൽ ഇപ്പോൾ നടക്കുന്ന വടംവലി ഒരു കാരണവശാലും അനുവദിക്കില്ലെന്നും എഐസിസി അറിയിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും, നേതാക്കൾ കൂട്ടായി മുന്നോട്ട് പോകണമെന്നും രാഹുൽ ഗാന്ധി നിർദേശിച്ചു.

Also Read : വി.ഡി.സതീശന്റെ ‘മകൾ’ കോൺഗ്രസിന് തീയിട്ടു; വെന്തുരുകി യുഡിഎഫ്; സതീശ് ബ്രിഗേഡ് മറുപടി പറയേണ്ടി വരും

നേതാക്കൾക്കിടയിൽ ഏകോപനം കൂട്ടാൻ പ്രത്യേക സംവിധാനം കൊണ്ടുവരും. കൂട്ടായ നേതൃത്വം എന്ന ആശയം കേരളത്തിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ പോലും നിർദേശങ്ങളും നേതാക്കൾ നടപ്പാക്കുന്നില്ലെന്നും മാധ്യമ പ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം നടക്കുന്നില്ലെന്നും എഐസിസി വിമർശിച്ചു. നേതാക്കൾ സ്വന്തം പ്രതിച്ഛായ നിർമിക്കുന്നതിൽ മാത്രമാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ഹൈക്കമാൻഡ് കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡം ഉടൻ എഐസിസി തയ്യാറാക്കും. സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുക. ഹൈക്കമാൻഡ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top