10 മിനിറ്റ് ഡെലിവറി ഇനി ഇല്ല! ഓൺലൈൻ കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം

സാധനങ്ങൾ 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന ആകർഷകമായ വാഗ്ദാനം ഓൺലൈൻ കമ്പനികൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ. ഡെലിവറി നടത്തുന്നവരുടെ സുരക്ഷ അപകടത്തിലാകുന്നു എന്ന് കണ്ടാണ് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ നിർദ്ദേശം നൽകിയത്. Zomato, Swiggy, Blinkit, Zepto തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം.

10 മിനിറ്റിനുള്ളിൽ സാധനം എത്തിക്കാൻ ഡെലിവറി ബോയ്‌സ് അമിതവേഗത്തിൽ വണ്ടി ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇതെല്ലാം മുന്നിൽ കണ്ടാണ് നിർദേശം. ഇതിനെത്തുടർന്ന് Blinkit പരസ്യത്തിൽ നിന്ന് ’10 മിനിറ്റ്’ എന്നത് മാറ്റി. പകരം ‘വീട്ടുപടിക്കൽ എത്തിക്കും’ എന്നാക്കി. കൃത്യസമയത്ത് എത്തിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനെതിരെ ഡെലിവറി തൊഴിലാളികൾ നേരത്തെ സമരം ചെയ്തിരുന്നു.

ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന പുതിയ നിയമപ്രകാരം ഇത്തരം തൊഴിലാളികൾക്ക് ഇൻഷുറൻസും കൃത്യമായ ശമ്പളവും നൽകേണ്ടി വരും. 10 മിനിറ്റ് എന്നത് ഡെലിവറി നടത്തുന്നവർക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്നും ഈ തീരുമാനം അവർക്ക് വലിയ ആശ്വാസമാണെന്നും ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top