ഇനി സമരം വേണ്ട; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സമര നിരോധനം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സമരങ്ങൾക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച് തേഞ്ഞിപ്പാലം പൊലീസ് സ്റ്റുഡന്റ് വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി സർവകലാശാലയിൽ തുടർച്ചായായി സമരങ്ങൾ നടന്നിരുന്നു. കൂടാതെ വിദ‍്യാർഥി സംഘടനകളുടെ സമരങ്ങൾ സംഘർഷത്തിൽ കലാശിക്കുന്ന സ്ഥിതിയിലേക്കും മാറിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

സർവകലാശാല കെട്ടിടങ്ങൾ, പരീക്ഷാ ഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ സമരമോ ധർണയോ നടത്താൻ‌ പാടില്ലെന്ന് കത്തിൽ പറ‍യുന്നു.
നിയമം ലംഘിച്ച് സമരം നടത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വിദ‍്യാർഥി സംഘടനകൾക്ക് നൽകിയ കത്തിൽ പൊലീസ് മുന്നറിയിപ്പ് നൽകി.

പോലീസ് നടപടിയോട് യൂണിവേഴ്സിറ്റി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദ്യാർത്ഥി സംഘടനകൾ ശക്തമായി നിലനിൽക്കുന്ന ക്യാമ്പസ്സിൽ ഈ നിർദേശം എത്ര മാത്രം പ്രായോഗികമാണെന്ന് കണ്ടറിയണം .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top