നമുക്ക് സ്‌കൂളുകള്‍ വേണ്ട -ബാറുകള്‍ മതി; പിണറായി ഭരണത്തിലെ നമ്പര്‍ വണ്‍ കേരളത്തിന്റെ നമ്പര്‍ വണ്‍ മാതൃകകള്‍

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതുതായി സര്‍ക്കാര്‍ – എയ്ഡഡ് മേഖലകളില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തിപ്പോഴും സ്‌കൂളുകള്‍ ഇല്ലാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ട്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അപേക്ഷകള്‍ മന്ത്രി ഓഫീസിലും സെക്രട്ടറിയേറ്റിലും കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പരിഗണിച്ചിട്ടില്ല. 2016 മുതല്‍ 2024 വരെ പുതുതായി കേരളത്തില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചിട്ടില്ലെന്ന് വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരി 12ന് മുസ്ലിംലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി ശിവന്‍കുട്ടിയുടെ ഞെട്ടിക്കുന്ന മറുപടി. അതായത് 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞ ശേഷം വിദ്യാഭ്യാസ മന്ത്രിമാരായി വന്ന സി രവീന്ദ്രനാഥ്, വി ശിവന്‍കുട്ടി എന്നിവരുടെ കാലത്ത് സംസ്ഥാനത്ത് ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം പോലും പുതിയതായി ആരംഭിച്ചിട്ടില്ലെന്ന് തുറന്ന് സമ്മതിച്ചിരിക്കയാണ്.

പുതിയ സ്‌കൂളുകള്‍ തുടങ്ങിയില്ലെന്ന് മാത്രമല്ല കേരളത്തില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പൂട്ടിയ സ്‌കൂളുകളും ഉണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം ആറുവര്‍ഷത്തിനിടെ പൂട്ടിയത് ആറ് സ്‌കൂളുകളാണ്. കേരളത്തിലാകെ പൂട്ടിയ സ്‌ക്കൂളുകളുടെ കണക്കുകള്‍ ഇതിന്റെ പത്തിരട്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴും കിലോമീറ്ററുകള്‍ സഞ്ചരിച്ച് സ്‌കൂളുകളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ട്.

ALSO READ : ഐടി പാര്‍ക്കിലും ഇനി ചീയേഴ്‌സ് പറയാം; മദ്യം വിളമ്പാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

എന്നാല്‍ മദ്യവില്പന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ എണ്ണം 29ല്‍ നിന്ന് 854 ആയി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എംകെ ഹരിദാസിന് ബിവറേജസ് കോര്‍പ്പറേഷന്‍ ഈ മാസം ആദ്യം നല്‍കിയ മറുപടിയിലാണ് ബാറുകളുടെ എണ്ണം വര്‍ദ്ധിച്ച കാര്യം വെളിപ്പെടുത്തിയത്.

ALSO READ : രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് അനുവദിച്ചത് 131 ബാറുകള്‍; ആകെ പ്രവര്‍ത്തിക്കുന്നത് 836 എണ്ണം

യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 282 ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ മദ്യ നയം. ലൈസന്‍സ് പുതുക്കല്‍ എന്ന പേരിലാണ് ഇവ തുറക്കാന്‍ അനുവദിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ പുതിയതായി 200 ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 2021 ല്‍ തുടര്‍ഭരണം നേടിയതോടെ പിണറായി സര്‍ക്കാര്‍ ബെല്ലും ബ്രേക്കുമില്ലാതെ ബാറുകള്‍ അനുവദിച്ചു തുടങ്ങി. ഇതുവരെ 137 പുതിയ ബാറുകള്‍ കൂടി തുറക്കാന്‍ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ ഒരു സാമ്പത്തിക വര്‍ഷത്തിനിടെ മാത്രം ബിവറേജസ് കോര്‍പറേഷന്‍ വഴി മാത്രം 17881.73 കോടിയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 1680.12 കോടിയുടെ ബീയര്‍ – വൈന്‍ വില്‍പ്പനയും നടന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top