‘സ്വതന്ത്ര പലസ്തീൻ യാഥാർത്ഥ്യമാകില്ല’; ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് നെതന്യാഹു

ലോകരാജ്യങ്ങൾ പലസ്തീൻ എന്ന രാജ്യത്തെ അംഗീകരിച്ചുകൊണ്ട് രംഗത്ത് വന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ‘ജോർദാൻ നദിയുടെ പടിഞ്ഞാറുഭാഗത്ത് പലസ്തീൻ എന്ന രാജ്യം ഉണ്ടാകില്ല’ എന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

പലസ്‌തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണിത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ഈ രാജ്യങ്ങൾ നടത്തുന്നതെന്ന വാദമാണ് നെതന്യാഹു
ഉയർത്തുന്നത്. പലസ്തീനിലേക്കുള്ള അധിനിവേശം തുടരാൻ തന്നെയാണ് ഇസ്രായേലിന്റെ തീരുമാനം.

Also Read : ഇന്ത്യ പലസ്തീനൊപ്പം; അമേരിക്കയും ഇസ്രായേലും മറു പുറത്ത്

പലസ്തീൻ എന്ന രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ലോകരാജ്യങ്ങൾ രംഗത്ത് എത്തുകയും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഇസ്രായേലിന്റെ നടപടികൾക്കെതിരെ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

ഇന്ന് യുഎൻ പൊതുസഭവാർഷിക സമ്മേളനത്തിൽ ഫ്രാൻസ്, ബൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ലോക രാജ്യങ്ങളുടെ നടപടിയെ പ്രശംസിച്ച് ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മഹ്മൂദ് മർദാവി രംഗത്തുവന്നു. ഇത് പലസ്തീനികളുടെ അവകാശങ്ങൾക്കുള്ള വിജയമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top