കൊലക്കുറ്റം ചുമത്തപ്പെട്ടവർക്ക് ബിജെപി അധ്യക്ഷനാകാം; അമിത്ഷാക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ വാറണ്ട്

അമിത്ഷാക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് വാറണ്ട്. ഈ മാസം 26ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2018ല്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് വരെ വേണമെങ്കില്‍ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിച്ചത്. അമിത് ഷായെ ലക്ഷ്യമിട്ടായിരുന്നു പരാമര്‍ശം. 2018ല്‍ ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ബിജെപി പ്രവര്‍ത്തകനായ പ്രതാപ് കത്യാറാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. കേസില്‍ സമൻസ് അയച്ചിട്ടും രാഹുല്‍ ഹാജരായിരുന്നില്ല.
നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുലിന്റെ ഹര്‍ജി ചൈബസ കോടതി തള്ളിയതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here