ബ്രസ്റ്റ് സർജറി ചെയ്ത സ്ത്രീകളെ ലക്ഷ്യമിട്ട് ഉത്തര കൊറിയ; കണ്ടെത്തിയാൽ കടുത്ത നടപടി!!

കിം ജോങ് ഉന്നിൻ്റെ കൊറിയയിൽ നിന്ന് മറ്റൊരു കിരാതനീക്കം. ബ്രസ്റ്റ് സർജറി ചെയ്ത സ്ത്രീകൾക്കായി വേട്ട തുടങ്ങിയിരിക്കുകയാണ് ഉത്തര കൊറിയ. ബ്രസ്റ്റ് ഇംപ്ലാന്റുകൾ പോലുള്ള സൗന്ദര്യവർദ്ധക രീതികൾ സോഷ്യലിസത്തിന് എതിരാണെന്നാണ് വിചിത്ര വാദം.

സുരക്ഷാസേനകൾ ഇത് സംബന്ധിച്ച പരിശോധനകൾ നടത്തുമെന്നാണ് വിവരം. ശരീരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ തോന്നിക്കുന്ന സ്ത്രീകളെ ഉടനടി തിരിച്ചറിഞ്ഞ് പരിശോധന നടത്താൻ പ്രസിഡന്റ് കിം നേതാക്കളെ ചുമതലപ്പെടുത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഉടനടി നടപടിയുണ്ടാകും.

സൗന്ദര്യവർദ്ധക സർജറികൾ ഉത്തര കൊറിയയിൽ നിരോധിച്ചിരിക്കുകയാണ്. അടുത്തിടെ 20 വയസ്സുള്ള രണ്ട് സ്ത്രീകൾ ബ്രെസ്റ്റ് സർജറി ചെയ്തതായി വിവരം പുറത്തുവന്നിരുന്നു. ഇവരും സർജറി നടത്തിയ ഡോക്ടറും ഇപ്പോൾ കടുത്ത നിയമനടപടി നേരിടുകയാണ്.

സർജറി ചെയ്ത യുവതികൾ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ് എന്നാണ് അവിടുത്തെ കോടതിയുടെ വിലയിരുത്തൽ. ഡോക്ടറടക്കം ‘പ്രതികൾ’ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നതാണ് ഉത്തര കൊറിയൻ നിയമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top