ശബരിമല ചർച്ച ചെയ്യാൻ തയ്യാറല്ല; വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം; അയ്യപ്പന്റെ സ്വർണ്ണം സർക്കാർ അടിച്ച് മാറ്റിയെന്ന് വിഡി സതീശൻ

ശബരിമല വിഷയം ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള യുഡിഎഫ് ശ്രമം പാളി. ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി അനുമതിയില്ലാതെ കടത്തിക്കൊണ്ടു പോയതും സ്വർണ്ണ പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞതും വിശ്വാസികൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കിയെന്ന് ആരോപിച്ച് കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല. വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമാണ് സ്പീക്കർ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി.
Also Read : ശബരിമലയിലെ ഭാരം കുറയുന്ന സ്വർണ്ണപാളി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഭരണപക്ഷത്തിനെതിരെ വലിയ ആരോപണങ്ങളാണ് ഉയർത്തിയത്. സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമല അയ്യപ്പന്റെ സ്വർണ്ണം അടിച്ചുമാറ്റി എന്നും അതിന്റെ പ്രായശ്ചിത്തമായിട്ടാണ് നാളെ ശബരിമ അയ്യപ്പ സംഗമം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്ത് എന്ന കോൺഗ്രസ് പ്രവർത്തകൻ മർദ്ദനത്തിന് ഇരയായ സംഭവത്തിൽ പൊലീസുകാരെ പിരിച്ച് വിടുന്നത് വരെ സമരം തുടരുമെന്നും സതീശൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here