ഫ്ലാ​ഗ് ഓഫ് ചടങ്ങിലെ കലിപ്പടങ്ങാതെ ഗണേഷ് കുമാർ; പണി അസി. മോട്ടോർ വാഹന കമ്മീഷണർക്ക്

അസി. ട്രാൻസ്പോർട്ട് കമ്മീഷണർ വി.ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്. പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ചയിൽ മന്ത്രി ഗണേഷിൻ്റെ കോപമാണ് കാരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലെ മന്ത്രി പരിപാടി റദ്ദാക്കിയത്. മന്ത്രിക്കെതിരെ ഉദ്യോഗസ്ഥർക്കിടയിൽ നിന്നും മുറുമുറുപ്പുകൾ ഉയരുന്നുണ്ട്.

Also Read : ‘ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻഎസ്എസിന് ഒന്നുമില്ല’… ഗണേഷ് കുമാർ

എംവിഡിയുടെ 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്നലെ തിരുവനന്തപുരം കനകക്കുന്നിലാണ് നടന്നത്. കൊട്ടാരത്തിന് മുന്നിൽ 52 പുത്തൻ വണ്ടികൾ നിരത്തിയിടാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. എന്നാൽ ടൈൽസ് പൊട്ടുമെന്ന് പറഞ്ഞ് ടൂറിസം വകുപ്പ് അനുമതി നിഷേധിച്ചു. ഇക്കാര്യം പക്ഷെ വി. ജോയി മന്ത്രി ഓഫീസിനെയോ ഉന്നത ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല.

Also Read : ജനങ്ങളെ ഞെട്ടിക്കാൻ കെഎസ്ആർടിസി; വരാൻ പോകുന്ന വലിയ മാറ്റങ്ങളെപ്പറ്റി മന്ത്രി ഗണേഷ് കുമാർ

ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രിക്ക് നിരത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കാണാനായില്ല. താൻ പറഞ്ഞതു പോലെ പരിപാടി നടക്കാത്തതിലുള്ള രോഷം മന്ത്രി വേദിയിൽ തന്നെ പ്രകടിപ്പിച്ച് പരിപാടി റദ്ദാക്കി സ്ഥലം വിട്ടു. പിന്നാലെ ഗതാഗത കമ്മീഷണറേറ്റിലെ അസി. ട്രാൻസ്പോർട്ട് വി.ജോയിക്ക് കാരണം കാണിക്കൽ നോട്ടീസും കിട്ടി.

Also Read : കണ്ടക്ടർക്ക് നേരെ അസഭ്യവർഷം; ശക്തമായ നടപടിയെന്ന് ഗണേഷ് കുമാർ; പോലീസും കേസെടുത്തു

പൊതുവേദിയിൽ വച്ച് ഉദ്യോഗസ്ഥനെ അവഹേളിച്ചത്തിലുള്ള അമർഷം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഫ്ലാഗ് ഓഫ് ചടങ്ങ് അടിപൊളിയാക്കി കൊണ്ട് കയ്യടി നേടാനുള്ള മന്ത്രിയുടെ നീക്കം പൊളിഞ്ഞതിന്റെ അരിശമാണ് കാരണം കാണിക്കൽ നോട്ടീസിന് പിന്നിലെന്നാണ് വിമർശനം.

മന്ത്രി കണക്കുകൂട്ടിയത് പോലെ പരിപാടി നടന്നില്ല എന്നല്ലാതെ പ്രത്യക്ഷത്തിൽ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല. പിന്നെയെന്തിൻ്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. എന്തായാലും സർക്കാർ ചെലവിൽ തന്നെ അടുത്ത മാസം 20ന് വീണ്ടും ഫ്ലാഗ് ഓഫ് ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലാണ് മന്ത്രിയും സംഘവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top