ഇനി ബസിനുള്ളിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യാം; ചിക്കിങ്ങുമായി കൈകോർത്ത് കെഎസ്ആർടിസി

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി ബസിനുള്ളിൽ വെച്ചുതന്നെ ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്യാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ ചിക്കിങ്ങുമായി (Chicking) സഹകരിച്ചാണ് കെഎസ്ആർടിസി ഈ പുതിയ സേവനം ആരംഭിക്കുന്നത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

ബസിനുള്ളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാം. ഓർഡർ ചെയ്യുന്ന ഭക്ഷണം ബസിനുള്ളിലെ സീറ്റിലേക്ക് എത്തിച്ചു നൽകും. വോൾവോ, എയർ കണ്ടീഷൻ ബസുകളിലാണ് പ്രാഥമികമായി ഈ സേവനം ലഭ്യമാകുക. നാളെ മുതൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങും. ഈ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഭക്ഷണത്തിന് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ റീ-രജിസ്‌ട്രേഷൻ ഫീസിൽ സംസ്ഥാന സർക്കാർ വലിയ ഇളവ് പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസിൽ 50 ശതമാനമാണ് സംസ്ഥാനം കുറവ് വരുത്തിയത്. കേന്ദ്രം ഫീസ് നാലിരട്ടിയോളം വർധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി ഈ തീരുമാനമെടുത്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top