പാലോടിന് പകരം താൽക്കാലിക ഡിസിസി അധ്യക്ഷൻ എൻ ശക്തൻ; വേഗത്തിലുള്ള നീക്കം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് എൻ ശക്തന്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് കെപിസിസി വൈസ് പ്രസിഡന്‍റ് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.

പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല നൽകിയത്. എഐസിസി നിർദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണത്തെ കുറിച്ച് വിശദീകരണം നൽകിയെങ്കിലും നിർബന്ധിത രാജി കെപിസിസി ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെയാണ് കോൺഗ്രസിനെ വെട്ടിലാക്കിയ തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റും മുൻ എംഎൽഎയുമായ പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉച്ചികുത്തിവീണ് മൂന്നാം സ്ഥാനത്താകും, നിയമസഭയിലും പരാജയപ്പെട്ട് ഇടത് ഭരണം തുടരും എന്നുമാണ് പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ രവി പറയുന്നത്. ജനങ്ങളുമായി ബന്ധമുള്ള നേതാക്കളാരും പാർട്ടിയിൽ ഇല്ലെന്ന് തിരുവനനന്തപുരത്തെ കാര്യം രവി പറയുമ്പോൾ, എല്ലായിടത്തും അങ്ങനെ തന്നെ എന്നാണ് ഫോണിൽ മറുവശത്തുള്ള ആൾ പ്രതികരിക്കുന്നത്. ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്ന് മുൻപേ ആരോപണം നേരിട്ടിട്ടുള്ള നേതാവാണ് പാലോട് രവി.

തിരഞ്ഞെടുപ്പുകളെ നേരിടാൻ ഒരുങ്ങുന്ന ഘട്ടത്തിൽ, ഈ തലത്തിൽ പ്രവർത്തിക്കുന്ന നേതാവിൻ്റെ ബോധ്യം ഈ വിധമാണെന്ന് വ്യക്തമാകുന്നത് സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസത്തെ കെടുത്തുമെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. അതേസമയം സദുദ്ദേശത്തോടെയുള്ള ഗുണദോഷമാണ് പാലോട് രവി നടത്തിയതെന്ന് ഫോൺ സംഭാഷണത്തിന്റെ പൂർണ്ണ രൂപം കേട്ടാൽ വ്യക്തമാകും. ഇന്നലെ രാത്രി മാധ്യമ സിൻഡിക്കേറ്റാണ് പൂർണ്ണരൂപം പുറത്തു വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top