സമദൂരം തുടരും, ജാതി സെന്‍സസ് വേണ്ട; എന്‍എസ്എസ് നിലപാടുകള്‍

എന്‍എസ്എസ് സമദൂര നിലപാട് തുടരുമെന്ന് പ്രഖ്യാപനം. പെരുന്നയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 111-ാമത് ബജറ്റ് സമ്മേളനത്തിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിലപാട് ആവര്‍ത്തിച്ചത്. എന്‍എസ്എസിന് രാഷ്ട്രീയമില്ല. സമദൂരനിലപാടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സ്വീകരിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടില്ല. അതുപോലെ എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ജാതി സെന്‍സസ് രാജ്യത്തിന് ഇപ്പോള്‍ ആവശ്യമില്ല. അതുകൊണ്ട് തന്നെ ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറണം സംവരണ ഇളവുകള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉറപ്പാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങിയാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളി. അതുകാണ്ട് തന്നെ ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top