എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ ഇന്ന്; സുകുമാരന്‍ നായര്‍ക്കെതിരെ മുറുമുറുപ്പ്; വിശദീകരിക്കാന്‍ ജനറല്‍ സെക്രട്ടറി

സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പിന്തുണച്ച സുകുമാരന്‍ നായര്jg’z നിലപാടില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ ഇന്ന്. വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റിച്ചര്‍ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള യോഗമാണ് ഇന്ന് ചേരുന്നത്. എന്‍എസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തില്‍ 11.30ന് യോഗം തുടങ്ങുക.
സമദൂരം എന്ന രാഷ്ട്രീയ നിലപാടില്‍ നിന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യതിചലിച്ചതില്‍ എന്‍എസ്എസിനുള്ളില്‍ വിമര്‍ശനങ്ങളുണ്ട്. സുകുമാരന്‍ നായരെ കട്ടപ്പയായി ചിത്രീകരിച്ച് പത്തനംതിട്ടയില്‍ ബാനറുകളും പ്രത്യക്ഷപ്പെട്ടു. സമുദായ അംഗങ്ങള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും എന്ന് ഉറപ്പാണ്. നിലപാട് മാറ്റത്തില്‍ സുകുമാരന്‍ നായര്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന.
ALSO READ : NSSമായും SNDPമായും തർക്കമില്ല; സമുദായങ്ങളോട് അടുക്കാനുള്ള ശ്രമങ്ങളുമായി വി ഡി സതീശൻ
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയച്ചതിന് പിന്നാലെയാണ് സുകുമാരന്‍ നായര്‍ സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്ത് എത്തിയത്. സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമല്ല കോണ്‍ഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here