കട്ടപ്പ പോസ്റ്റര്‍ വീണ്ടും; പിണറായിയെ പിന്തുണച്ച സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം തുടരുന്നു

ഇടതു സര്‍ക്കാരിനെ പിന്തുണച്ചതിന്റെ പേരില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. സുകുമാരന്‍ നായരെ കട്ടപ്പായായി ചിത്രീകരിച്ച് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തിരുവല്ലയിലെ കാരയ്ക്കലിലെ 845-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം ഓഫിസിന് മുമ്പിലാണ് ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ബാനര്‍.
ALSO READ : ‘ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻഎസ്എസിന് ഒന്നുമില്ല’… ഗണേഷ് കുമാർ
കരയോഗ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിലാണ് സേവ് നായര്‍ ഫോറത്തിന്റെ പേരിലുള്ള ബാനര്‍ കെട്ടിയിരിക്കുന്നത്. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി നിരീശ്വരവാദികള്‍ക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട് എന്ന പതിവ് വിമര്‍ശനം തന്നെയാണ് പുതിയ ബാനറിലുമുള്ളത്.
സുകുമാരന്‍ നായര്‍ക്കെതിരെ ആലപ്പുഴയിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം എന്നായിരുന്നു ആവശ്യം. എന്‍.എസ്.എസ് പരമാധികാര സഭയുടെ പൊതുയോഗത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ സുകുമാരന്‍ നായര്‍ വിശദീകരണം നല്‍കിയിരുന്നു. ശബരിമലയുടെയും വിശ്വാസത്തിന്റേയും കാര്യത്തിലാണ് സര്‍ക്കാരിന് പിന്തുണയെന്നും രാഷ്ട്രീയ നിലപാട് സമദീരം തന്നെയെന്നും വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണത്തിന് ശേഷവും ബാനര്‍ പ്രചരണത്തിന് കുറവ് വന്നിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here