ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എൻഎസ്എസ്; സർക്കാരിൽ പൂർണവിശ്വാസം

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എൻഎസ്എസ്. സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിൽ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുയെന്നും എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ വ്യക്തമാക്കി. വോട്ട് നേടാനുള്ള രാഷ്ട്രീയ നാടകമാണ് അയ്യപ്പ സംഗമം എന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി എൻഎസ്എസ് എത്തിയത്.

എൻഎസ്എസിന് സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ട്. സർക്കാർ അയ്യപ്പ സംഗമം നടത്തുന്നതിന് തങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഈ സംഗമത്തിലൂടെ ശബരിമലയുടെ വികസനത്തിനും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരമുണ്ടാകും. വിശ്വാസം സംരക്ഷിക്കുക എന്നതാണ് എൻഎസ്എസിന്‍റെ മുഖ്യ അജണ്ട. അക്കാര്യത്തിൽ സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ തങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ട്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാകും സർക്കാർ മുന്നോട്ടു പോകുകയെന്നും സംഗീതകുമാർ പറഞ്ഞു.

കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖർ കടുത്ത ഭാഷയിലാണ് അയ്യപ്പ സംഗമത്തെ വിമർശിച്ചത്. ഇത് വോട്ട് നേടാനുള്ള രാഷ്ട്രീയ നാടകമാണ്. അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണരുത് എന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. രാഷ്ട്രീയ പരിപാടി അല്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി സംഗമത്തെ കുറിച്ച് പറയുന്നത്. ദേവസ്വം ബോർഡ് ചെയർമാനല്ലേ സംസാരിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു വോട്ട് നേടാനുള്ള നാടകമാണ് ഇത്. സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചതിനേയും അദ്ദേഹം വിമർശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top