1.17 കോടിയുടെ നമ്പർ പ്ലേറ്റ് വീണ്ടും ലേലത്തിന്; വാങ്ങിയയാൾ പണം അടച്ചില്ല; കുടുംബം എതിർത്തെന്ന് വിവരം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റുപോയ വിഐപി നമ്പർ പ്ലേറ്റ് ആയ ‘HR88B8888’ വീണ്ടും ലേലത്തിന് വെക്കാൻ ഒരുങ്ങുന്നു. 1.17 കോടിയ്ക്ക് ഈ നമ്പർ ലേലത്തിൽ പിടിച്ചയാൾക്ക് പറഞ്ഞ സമയത്തിനുള്ളിൽ പണം അടയ്ക്കാൻ കഴിയാത്തതാണ് വീണ്ടും ലേലം നടത്താൻ കാരണമായത്.

റോമുലസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ സുധീർ കുമാർ ആണ് ഈ വിഐപി നമ്പറിനായി 1.17 കോടി രൂപ ലേലത്തിൽ വിളിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റായി മാറി. പണം അടയ്‌ക്കേണ്ട അവസാന തീയതി ഇന്ന് ഉച്ചയ്ക്ക് 12 മണി ആയിരുന്നു. എന്നാൽ അദ്ദേഹം പണം അടച്ചില്ല.

തുക അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം നടന്നില്ല എന്നാണ് ലേലം പിടിച്ച സുധീർ കുമാർ പറഞ്ഞത്. കൂടാതെ, ഇത്രയും വലിയ തുക നമ്പർ പ്ലേറ്റിനായി ചെലവഴിക്കുന്നതിനോട് തൻ്റെ കുടുംബാംഗങ്ങൾക്ക് ശക്തമായ എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അന്തിമ തീരുമാനം ഇന്ന് എടുക്കും എന്നാണ് അദ്ദേഹം അറിയിച്ചത്.

ഹരിയാനയിൽ വിഐപി നമ്പറുകൾക്ക് വേണ്ടി ഓൺലൈൻ ലേലം എല്ലാ ആഴ്ചയും നടക്കാറുണ്ട്. ഈ നമ്പറിൻ്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു. ലേലത്തിൽ മൊത്തം 45 പേർ പങ്കെടുത്തു. ‘HR88B8888’ എന്ന ഈ നമ്പർ പ്ലേറ്റ് വിഐപി നമ്പറാണ്. ഈ നമ്പറിലെ ‘B’ എന്ന അക്ഷരം ഇംഗ്ലീഷ് അക്ഷരം ‘8’ പോലെ തോന്നിക്കുന്നത് കൊണ്ടാണ് ഇതിന് ഇത്രയും ഡിമാൻഡ് വന്നത് എന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top