മഠത്തിനുള്ളിൽ തൂങ്ങി മരിച്ച് കന്യാസ്ത്രീ; കാരണം തേടി പോലീസ്
September 16, 2025 10:56 AM

കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിൽ കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ. തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക (33) ആണ് ജീവനൊടുക്കിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
വ്യക്തപരിമായ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുൻപ് വീട്ടിൽ നിന്ന് അമ്മ ഉൾപ്പടെയുള്ളവർ മഠത്തിലെത്തി ഇവരെ സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മഠത്തിലുണ്ടായിരുന്നവർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മേരി സ്കോളാസ്റ്റിക്കയെ രക്ഷിക്കാനായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here