കേക്കുമായി ക്രിസ്ത്യൻ സഭാ നേതാക്കൾ മാരാർജി ഭവനിൽ; രാജീവ് ചന്ദ്രശേഖറിന് നന്ദി അർപ്പിച്ചു

ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യപെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതിൽ നന്ദിയും സന്തോഷവും പ്രകടിപ്പിക്കാൻ ക്രിസ്ത്യൻ സഭാ നേതാക്കൾ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു. വിവിധ ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ( Acts of the Apostles) ഭാഗമായ പ്രതിനിധികളാണ് സന്ദർശനം നടത്തിയത്. കേക്കുകമായാണ് ഇവർ സന്ദർശനം നടത്തിയത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപത അദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, മാർത്തോമാ സഭയുടെ ട്രെഷറർ സാജൻ വേളൂർ, സിഎസ്‌ഐ പ്രതിനിധി റവ ഫാദർ ഷെറിൻ ദാസ്, സാൽവേഷൻ ആർമിയുടെ ലെഫ്റ്റനൻ്റ് കേണൽ സാജു ദാനിയൽ, ലെഫ് കേണൽ സ്നേഹ ദീപം ,കെ എംഎഫ് പെന്തകോസ്ത് ചർച്ചിന്റെ ഡെന്നിസ് ജേക്കബ്, ബിടി വറുഗീസ്, റവ. യേശു ദാസൻ എന്നിവരാണ് മാരാർജി ഭവനിൽ എത്തിയത്.

നിലവിൽ ജാമ്യത്തിൽ ഇറങ്ങിയ കന്യാസ്ത്രീകൾ ഡൽഹി രാജാറയിലുള്ള മഠത്തിലാണ് താമസം. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേസ് റദ്ദ്‌ ചെയ്യുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ കൂടി ആലോചനകൾക്ക് ശേഷം കത്തോലിക്ക സഭ തീരുമാനം എടുക്കും. നിയമ വിദഗ്ധരുമായും സഭ ചർച്ച നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top